ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം; അകറ്റാം അർബുദം എന്ന പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഞ്ചിന് രാവിലെ 10 മണി മുതൽ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ ആസ്ഥാനത്തുളള സ്ഥാപനങ്ങൾ വകുപ്പുകൾ എന്നിവയിലെ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങി 30 വയസ്സിനു മുകളിൽ പ്രായമായ വനിതകൾക്ക് പരിശോധനയെക്കത്താവുന്നതാണ്. വനിതാ ജീവനക്കാർക്ക് ബോധവത്ക്കരണക്ലാസ് നടത്തും.
സ്ത്രീകളിലെ ക്യാൻസർ, സ്തനാർബുദം, ഗർഭാശയഗളാർബുദം തുടങ്ങിയവയെപറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക, ക്യാൻസർ സംബന്ധമായ മിഥ്യാധാരണ, ഭീതി എന്നിവ അകറ്റുക ക്യാൻസർ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വർദ്ധിപ്പിക്കുക, സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുക, അർബുദത്തെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുക, ക്യാൻസർ മൂലമുളള മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രാഥമിക പരിശോധനയിൽ വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടവർക്ക് അതിനുളള സംവിധാനം സർക്കാർ തലത്തിൽ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.