കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ‍്യാർത്ഥി ഷഹബാസിൻറെ കൊലപാതകത്തിൽ ഒരു വിദ‍്യാർഥിയെ കൂടി പിടിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറ് ആയി.
പത്താം ക്ലാസ് വിദ‍്യാർത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വിദ‍്യാർത്ഥിയും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ‍്യം ചെയ്യും.
ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ വിദ‍്യാർത്ഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.






