Timely news thodupuzha

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടി

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.​

തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം​ വർഷ വിദ്യാർഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിൻറെ നിവേദനത്തിൻറെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു സംഭവം.

കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂൾ വരാന്തയിൽ നിന്ന് കണ്ടെത്തിയത്. സ്കൂൾ ക്ലർക്കിൻറെ പീഡനമാണ് ബെൻസൺ ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ ഉത്തരവിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *