കോഴിക്കോട്: പാലാഴിക്ക് സമീപം പന്തീരങ്കാവിൽ ഏഴ് വയസ്സുള്ള കുട്ടി ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസിൽ മുഹമ്മദ് ഹാജിഷ് – ആയിഷ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻ്റ് മാർക്ക് അബാക്കസ് ബിൽഡിങ്ങിൽ വച്ച് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്കു മാറ്റി.
കോഴിക്കോട് ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു
