കൊച്ചി: റെക്കോർഡുകൾ ഭേദിച്ചുകടക്കാൻ തയാറായി സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. വ്യാഴാഴ്ച(13/03/2025) പവന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 65,000ന് തൊട്ടരികിൽ എത്തി.
64,960 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാമിന് 55 രൂപയാണ് കൂടിയത്. 8120 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. മാർച്ച് അഞ്ചിനാണ് സ്വർണം റെക്കോർഡ് വിലയായ 64,520 രൂപയിലെത്തുന്നത്. പിന്നീട് 7ന് സ്വർണവില ഇടവേളകൾക്കു ശേഷം കുറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു.
ഇതിന് തൊട്ടുമുൻപ് ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി 60,000 വും കടക്കുന്നത്. സ്വർണ വില ഉടൻ 65,000 തൊടുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.