ചെന്നൈ: ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അണ്ണാനഗറിലാണ് സംഭവം. ഡോക്റ്റർ ബാലമുരുകൻ(52), ഭാര‍്യ സുമതി(47), മക്കളായ ദശ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ‍്യാഴാഴ്ച പതിവു പോലെ ജോലിക്കായി എത്തിയ ഡ്രൈവറാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വീടിൻറെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ബാലമുരുകനെയും സുമതിയെയും ഒരു മുറിയിലും മക്കളെ മറ്റ് മുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരുമംഗലം പൊലീസ് കേസെടുത്തു. സാമ്പത്തിക ബാധ‍്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡോക്റ്ററെയും കുടുംബത്തെയും ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി






