Timely news thodupuzha

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. ഒറ്റയടിക്ക് പവന് 2160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ വർധിച്ച് 8,560 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ മൂന്നു ശതമാനത്തിൻ്റെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന് വൻ കുതിപ്പാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തിയ സ്വർണ വിലയിൽ പവന് ബുധനാഴ്ച 520 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഒറ്റയടിക്ക് വ്യാഴാഴ്ച 2,160 രൂപ കൂടി വർധിച്ചതോടെ നാല് ദിവസം കൊണ്ട് കുറഞ്ഞ വില രണ്ട് ദിവസം കൊണ്ട് തിരിച്ച് ക‍യറിയ സാഹചര്യമാണ് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *