Timely news thodupuzha

logo

വഖഫ് നിയമഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ഒരുങ്ങി ബി.ജെ.പി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീടുകൾ ക‍യറി പ്രചാരണം നടത്താനാണ് നിർദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാവും പ്രചാരണം. മുസ്ലീം വനിതകൾക്കുള്ളിൽ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലത്തിൽ ഈ മാസം 15 മുതൽ ശില്പശാലകൾ നടത്തും. രാധ മോഹൻ അഗർവാൾ, അനിൽ ആൻറണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർ ചുമതല നൽകി. ദേശിയ തലത്തിലുള്ള പ്രചാരണത്തിന് വ്യാഴാഴ്ച പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. അരവിന്ദ് മേനോനാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രചാരണ ചുമതല.

Leave a Comment

Your email address will not be published. Required fields are marked *