മുംബൈ: നഗരത്തിൽ പ്രധാന ഗതാഗത മാർഗങ്ങളിൽ ഒന്നായ ലോക്കൽ ട്രെയിൻ പാതകളുടെ നവീകരണത്തിനും പുതിയ പാതകൾക്കുമായി 12,500 കോടി രൂപ ചെലവ് വരുന്ന പദ്ധതി മുംബൈ അർബൻ ട്രാൻസ്‌പോർട്ട് പ്രോജക്ട് പ്രഖ്യാപിച്ചു. പൻവേൽ, നവിമുംബൈ, വസായ്, വിരാർ കല്യാണിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ലോക്കൽ ട്രെയിൻ സ്‌റ്റേഷനുകളുടെ നവീകരണത്തിനായി മറ്റൊരു പദ്ധതിയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ 132 ലോക്കൽ സ്‌റ്റേഷനുകളും നവീകരിക്കാനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. 5582 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.മൾട്ടി ലെവൽ പാർക്കിങ്, വിശാലമായ ഇരിപ്പിടങ്ങൾ , മികച്ച മേൽക്കൂരകൾ, മേൽപാലങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിനായാണ് തുക ചെലവഴിക്കുന്നത്.
മുംബൈ ലോക്കൽ ട്രെയിൻ പാത നവീകരണം; 12500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു






