കൊച്ചി: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ സ്വദേശി ഫിൻ്റോ ആൻ്റണിയാണ് (39) മരിച്ചത്. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. 12 വർഷമായി കാനഡയിൽ ജോലി ചെയ്തുവരുകയായിരുന്ന ഫിൻ്റോയെ ഏപ്രിൽ അഞ്ച് മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര‍്യയും രണ്ട് കുട്ടികളുമുണ്ട്.
മലയാളി യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി
