Timely news thodupuzha

കെഎസ്ആർടിസി ബസിന് തീപിടിച്ചു; തിരുവനന്തപുരത്താണ് സംഭവം, ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാലാണ് അപകടം ഒഴിവായത്. ബസിൻറെ അടിഭാഗത്ത് നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇവർ സുരക്ഷിതരാണെന്ന് ജീവനക്കാർ വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *