Timely news thodupuzha

വേടൻറെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി

കൊച്ചി: റാപ്പർ വേടൻ അറസ്റ്റിൽ. പുലിപ്പല്ല് കൈവശം വച്ച കേസിൽ വനം വകുപ്പാണ് വേടനെ അറസ്റ്റു ചെയ്തത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പിൻറെ അറസ്റ്റ്. കോടനാട് റേയ്ഞ്ച് ഓഫീസറെത്തിയാണ് വേടൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, വേടന് പുലിപ്പല്ല് നൽകിയത് ആരാധകനായ മലേഷ്യൻ മലയാളിയായ രഞ്ജിത് കുമ്പിയാണെന്നാണ് വിവരം. ചെന്നൈയിൽ വച്ചാണ് ഇ‍യാൾ വേടന് പുലിപ്പല്ല് നൽകിയതെന്നും വനം വകുപ്പ് പറയുന്നു. ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വനം വകുപ്പിൻറെ നീക്കം.

Leave a Comment

Your email address will not be published. Required fields are marked *