Timely news thodupuzha

logo

സ്വർണ വില ഉയർന്നു

കൊച്ചി: സ്വർണ വില വീണ്ടും 73,000 കടന്നു. വ്യാഴാഴ്ച(08/05/2025) പവന് 440 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിൻറെ വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 9,130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. നാല് ദിവസത്തെ ഉണർവു കൊണ്ട് ഇതുവരെ 3000 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്.

ഇത് ഉപയോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സ്വർണവില 70,000 രൂപയ്ക്കു താഴെ എത്തുമെന്നു കാത്തിരിക്കുന്നതിനിടെയാണ് തിരിച്ചടിയായി വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *