ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഡെറാഡൂണിൽ നിന്ന് ഹർസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചുവരികയാണ്. ഹെലികോപ്റ്ററിൽ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർക്ക് സാരമാല്ലാത്ത പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂട സംഘങ്ങളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്തർകാശി ജില്ലാ മജിസ്‌ട്രേറ്റും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.