Timely news thodupuzha

227 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാരും ക്രൂവും സുരക്ഷിതർ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. 227 യാത്രക്കാരുമായി പോയ ഇൻഡിഗോ 6E2142 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൻറെ മുൻഭാഗത്ത് കേടുപാടുകൾ ഉണ്ടായി. മേയ് 21 വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായും യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുള്ള മഴയും ശക്തമായ ആലിപ്പഴവർഷവുമാണ് വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് അധികൃതർ അറിയിച്ചത്. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിൻറെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *