Timely news thodupuzha

logo

ലഹരി പടരുന്നത് പോലീസും എക്സൈസും അറിയുന്നില്ലേ? സഹികെട്ട പൊതുജനം മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ എക്സൈസിന്റെ മറുപടി തങ്ങൾ എല്ലാം കാണുന്നുവെന്ന്

ഇടുക്കി: വിദ്യാർത്ഥികൾക്കിടയിൽ മയക്കു മരുന്ന് ഉപയോ​ഗം മൂലം ഉണ്ടാകുന്ന കൊലപാതകങ്ങൾ, അക്രമ സംഭവങ്ങൾ മുതലായവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി സമർപ്പിച്ചപ്പോൾ എക്സൈസ് കമ്മീഷണറുടെ വിശദമായ മറുപടി തൊടുപുഴയിലെ ഒരു മനുഷ്യ സ്നേഹിക്കാണ് തങ്ങൾ സദാ ജാകരൂകരാണെന്ന മറപടി ലഭിച്ചത്.

നാട്ടിൽ കള്ളും കഞ്ചാവും കൂടിയിട്ടും കാക്കിക്കാർ മാത്രം ഇതൊന്നും അറിയില്ല. ലഹരി കേന്ദ്രങ്ങളെ പറ്റി സൂചന നൽകിയാൽ സൂചന നൽകുന്നവന്റെ കാര്യം കട്ടപ്പൊകയാണ്. കാരണം ലഹരി മാഫിയയുടെ ആളുകൾ കാക്കിക്കാരിലും ഉണ്ട്. ശക്തമായ നടപടികൾ സ്വീകരിക്കാതെ ഇപ്പോൾ ​ഗാനമേളയും ഓട്ടവും നടത്തി ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന കാലമാണല്ലോ. എന്തായാലും പോരാട്ടത്തിന്റെ പേരിലും കോടികൾ ചിലവിടുമെന്ന കാര്യത്തിൽ തർക്കമില്ല. ലഹരിക്കാർ കൂടി വരുമെന്ന് മാത്രം.

എന്തായാലും പൊതുജന താൽപര്യാർത്ഥം പരാതി നൽകിയ മനുഷ്യസ്നേഹിക്ക് സംസ്ഥാന എക്സൈസ് കമ്മീഷണർ നൽകിയ മറുപടി ഇങ്ങനെയാണ്: താങ്കൾ സമർപ്പിച്ച പരാതിയുടെ അന്വേഷണത്തിൻ്റെ ഭാഗമായി പരാതി പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധനകളും രഹസ്യനിരീക്ഷണവും നടത്തിയിട്ടുള്ളതും. തൊടുപുഴ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ താമസിക്കുന്ന വാടക വീടുകളിലും മറ്റും പരിശോധന നടത്തിയിട്ടുള്ളതുമാണ്. കൂടാതെ പെരുമ്പള്ളിച്ചിറ അൽ-അഫിസർ കോളേജുമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും. ഹോസ്റ്റലുകളിൽ പരിശോധന നടത്തിയിട്ടുള്ളതുമാണ്. അൽ-അഹീസർ കോളേജിന്റെ സമീപത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില് ചുറ്റിത്തിരിയുന്ന വിദ്യാർത്ഥികളെ പരിശോധന നടത്തിയതിൽ 10.12.2024, 3.1.2025 എന്നീ തിയതികളിലായി തൊട്ടപ്പഴ എക്സൈസ് റേഞ്ച് ഓഫീസിൽ മൂന്ന് എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി കേസുകളിൽ നിന്നായി 15 ഗ്രാം ഗഞ്ചാവ് പിടികൂടിയിട്ടുള്ളതുമാണ്. കൂടാതെ 2025 ഏപ്രിൽ മാസം 9 തീയതി തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് തൊടുപുഴ താലൂക്കിൽ പുതുച്ചിറ ഭാഗത്തുള്ള സുഹറബീവി എന്നവരുടെ ഇരുനില വീടിൻ്റെ മുറ്റത്ത് ഒരു ഗഞ്ചാവ് ചെടി വളർന്ന് വന്നത് കണ്ടുപി‌ടിച്ച് എൻ.ഡി.പി.എസ് നിയമത്തിലെ 20(a) വകുപ്പ് പ്രകാരം കേസ് നജ്സ്റ്റർ ചെയ്തിട്ടുള്ളതാണ്.

താങ്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന കോഫീഷോപ്പുകൾ ഉൾബാറുകൾ. ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് രഹസ്യനിരീക്ഷണം നടത്തിയിട്ടുള്ളതും. അറക്കുളത്ത് പ്രവർത്തിക്കുന്ന സെൻ്റ് ജോസഫ് സ്പോർട്ട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾ വാടകക്ക് താമസിക്കുന്ന വിടുകളും പരിസരങ്ങളും പരിശോധന നടത്തിയിട്ടുള്ളതുമാണെന്നും. എന്നാൽ പരിശോധനയിൽ കേസുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നും. വിദ്യാർത്ഥികൾ ഒത്തുകൂടാൻ സാധ്യതയുള്ള റബർ തോട്ടങ്ങളും, റോഡ് പുറംപോക്കുകളും, ഒറ്റപ്പെട്ട പ്രദേശങ്ങളും നിരന്തരം നിരീക്ഷണം നടത്തി വരുന്നുണ്ടെന്നും, രാത്രികാലങ്ങളിൽ മൂലമറ്റത്തും അറക്കുളം സെൻ്റ് ജോസഫ് കോസ്റ്റിന്റെ പരിസര പ്രദേശങ്ങളിലും വിദ്യാത്ഥികൾ വാടകക്ക് താമസിക്കുന്ന വീടുകളും മറ്റും നിരീക്ഷിച്ചിച്ചുള്ളതും ടി പ്രദേശങ്ങളിൽ നിരന്തരം പട്രോളിംഗ് നടത്തി വരുന്നതുമാണെന്നും 12.02.2025 തീയതിയിൽ സെന്റ്റ് ജോസഫ് കോളേജിന്റെയും അറക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതും, അറക്കളം സെൻ്റ് ജോസഫ് സ്പോർട്ട്സ് അക്കാഡമിയിലെ വിദ്യാർഥികൾക്കായി 25.03.2025 തീയതിയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ളതാണെന്നും ടി പ്രദേശത്തെ എൻഫോഴ്സ്‌മെന്റ്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതോടൊപ്പം തുടർന്നും പരാതി പ്രദേശങ്ങളിലെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് വിമുക്തി പ്രവർത്തനങ്ങൾ നടത്തുന്നതാണെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

മയക്കുമരുന്ന് കേസ് പ്രതികൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാല് PIT NDPS Act (The Prevention of licit Traffic in Narcotics and Psychotropic Substances Act) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതും. കൂടാതെ മയക്കുമരുന്ന് കേസുകളിൽ 10 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഉൾപ്പെട്ട കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതുമാണ്. സ്കൂൾ കോളേജ് വിദ്യാർഥികളുടേയും യുവജനങ്ങളുടേയും ഭാവിക്കും സമൂഹത്തിനും ഭീഷണിയായ മയക്കുമരുന്ന് ഉപയോഗവും, വ്യാപനവും തടയുന്നതിന് സാധ്യമായ എല്ലാവിധ പ്രവർത്തനങ്ങളും എക്സൈസ് വകുപ്പ് സ്വീകരിച്ചു വരുന്നതാണെന്ന വിവരം താങ്കളെ അറിയിക്കുന്നു.

വിശ്വസ്തതയോടെ KRISHNA KUMAR S DEPUTY EXCISE COMMISSIONER എക്സൈസ് കമ്മീഷണർക്കു വേണ്ടി

Signed by Krishna Kumar S
Date: 14-05-2025 15:02:29

Leave a Comment

Your email address will not be published. Required fields are marked *