തൊടുപുഴ: കർഷകസ്നേഹം നടിക്കുന്ന ഇടതുസർക്കാർ ഭൂവിഷയങ്ങളും നിർമ്മാണ നിരോധനവിഷയവും സങ്കീർണ്ണമാക്കി ജില്ലയിലെ കർഷക ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പ്രസ്താവിച്ചു. ഇടുക്കി പാക്കേജിൽ 12000 കോടി രൂപ അനുവദിച്ച പ്രഖ്യാപനം കേവലം ജലരേഖയായി മാറിയിരിക്കുകയാണ്. ഇടുക്കി പാക്കേജിൽ ഒന്നും ചെയ്തില്ലെന്നു മുൻ ധനമന്ത്രി തോമസ് ഐസക് പോലും സമ്മതിക്കേണ്ടിവന്നു. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളല്ലാതെ പുതിയ വികസനപദ്ധതികൾ ഒന്നും തന്നെ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വന്യമ്യഗ ശല്യം കൊണ്ട് കൃഷി ചെയ്യാൻ കഴിയാതെ ജീവിതം വഴിമുട്ടി നില്ക്കുന്ന ജനങ്ങളെ സഹായിക്കാൻ എന്തു നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം. പിഎസ് സി അംഗങ്ങളുടെ ശമ്പളം ദിവസേന 5000 രൂപാ വീതം വർധിപ്പിച്ച സർക്കാർ, നൂറു ദിവസമായി സമരം ചെയ്യുന്ന ആശാ വർക്കർക്ക് ദിവസേന 100 രൂപയുടെ വർധനവു പോലും നടപ്പാക്കില്ലെന്നും ഇനി ചർച്ചയില്ലെന്നും പറയുന്ന മുഖ്യമന്ത്രി എന്തു ഇടതുപക്ഷക്കാരനാണ്? ഭൂപതിവ് ഭേദഗതിയ്ക്കു പ്രതിപക്ഷം പിന്തുണ നൽകിയിട്ടും ഇതുവരേയും ചട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനസമൂഹത്തോടു കാണിക്കുന്ന നീതികേടിന് വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇടുക്കിയിലെ ജനം എൽഡിഎഫിനോട് കണക്കു തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് ജില്ലയിലെ 821 വാർഡു കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു.’ ഇനി ഒരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ’ എന്ന പ്രാർത്ഥനാവാക്യം പോലെ ഏതു പദവിയിലിരുന്നാലും ഇടതപക്ഷദുർഭരണത്തിന്റെ അന്ത്യം കുറിയ്ക്കാൻ താൻ എന്നും ഇടുക്കിജനതയോടൊപ്പം ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡൻറ് സി.പി. മാത്യു വ്യക്തമാക്കി.
യോഗത്തിൽ രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം. പി, മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി ജന. സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, എസ്. അശോകൻ, നേതാക്കളായ ഇ. എം. ആഗസ്തി, റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ. എ.കെ. മണി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, സേനാപതി വേണു, എം.ഡി. അർജുനൻ, ഷിബിലി സാഹിബ്, ടി.ജെ. പീറ്റർ, സിറിയക് തോമസ്, ഡി. കുമാർ, പി.വി. സ്കറിയ, ജോർജ് ജോസഫ് പടവൻ, ജോൺ നെടിയപാല, കെ.എസ്. അരുൺ, എൻ.ഐ. ബെന്നി,ഇന്ദു സുധാകരൻ, സി.പി.കൃഷ്ണൻ,പി.എസ്. ചന്ദ്രശേഖരപിള്ള, ജോസ് അഗസ്റ്റിൻ, ചാർളി ആന്റണി, വി.ഇ. താജുദീൻ, ലീലാമ്മ ജോസ്, ഷാജി പൈനാടത്ത്, പി.എ.അബ്ദുൾ റഷീദ്,ആഗസ്തി അഴകത്ത്, കെ.ജെ. ബെന്നി, എൻ. പുരുഷോത്തമൻ, പി.കെ.ചന്ദ്രശേഖരൻ, പി.ആർ.സലികുമാർ,
ജി. മുരളീധരൻ, കെ. ബി. സെൽവം, വിജയകുമാർ മററക്കര,ജാഫർഖാൻ മുഹമ്മദ്, മനോജ് മുരളി, ബെന്നി തുണ്ടത്തിൽ, ജോർജ് തോമസ്, എം.കെ. ഷാജഹാൻ, രാജു ഓടയ്ക്കൽ, അനീഷ് ജോർജ്, തോമസ് മൈക്കിൾ, റോബിൻ കാരയ്ക്കാട്, ജോർജ് കൂറുമ്പുറം, ബാബു കുര്യാക്കോസ്, പി.ഡി.ജോസഫ്,ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, മിനി സാബു,രാജാ മാട്ടുക്കാരൻ, ടോമി പാലയ്ക്കൻ,മനോജ് കോക്കാട് ,ടോണി തോമസ്, പി.ആർ രാജേഷ്ബാബു, എം.എച്ച്. സജീവ്, റോബിൻ മൈലാടി, സുരേഷ് രാജു എന്നിവർ സംസാരിച്ചു.






