Timely news thodupuzha

ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ കൂറ്റൻ പാറക്കല്ല് വീണു

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു. പാറ ഇവിടെ നിന്ന് നീക്കാനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പാറക്കല്ലുകൾ ഇനിയും വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. സാമനമായ രീതിയിൽ ചെറിയ പാറക്കലുകൾ വീഴുന്നതിനാൽ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ചൊവ്വാഴ്ച (July 01) രാത്രിയോടെ കൂറ്റൻ പാറക്കല്ല് വീഴുന്നത്. ഈ സമയത്ത് വാഹനങ്ങൾ ഇതുവഴി കടന്നുപോകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. നിലവിൽ റോഡിൻറെ ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *