തൊടുപുഴ: കോട്ടയം മെഡിക്കൽ കോളേജിൽ പഴക്കം മൂലം കെട്ടിടം തകർന്നുണ്ടായ മരണത്തിൽ സർക്കാരിൻ്റെ കൊടും വീഴ്ച്ചയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് നേരെ തൊടുപുഴ കരിമണ്ണൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശിയത്.
കരിമണ്ണൂർ ട്രഷറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ, നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദ്, ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ എന്നിവരുടെ നേത്രതത്തിൽ ആയിരുന്നു കരിങ്കൊടി പ്രതിഷേധം.