മുവാറ്റുവുഴ: വർദ്ധിച്ചു വരുന്ന രാസ ലഹരി വ്യാപനത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്തുവാനും ലഹരി പദാർത്ഥങ്ങളെ കുറിച്ചുള്ള എല്ലാ വസ്തുതകളും വിവരങ്ങളും മനസ്സിലാക്കി പരസ്പരം പങ്കുവച്ച് ഈ കൊടിയ വിപത്തിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ സമിതിക്ക് തുടക്കം കുറിച്ചത്. കല്ലൂർക്കാട് വൈസ് മെൻ ക്ലബ്ബിൽ നടന്ന ജനകീയ കൂട്ടായ്മ കല്ലൂർക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോളി ജോർജ് ഉദ്ഘാടനം ചെയ്തു.
ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി ഹസൈനാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകവും ചൊല്ലിക്കൊടുത്തു. കല്ലൂർക്കാട് എ.എസ്.ഐ ജിംമോൻ ജോർജ് ക്ലാസ്സുകൾ നയിച്ചു. മുവാറ്റുപുഴ ബ്ലോക്ക് മെമ്പർ ജോസ് അഗസ്റ്റിൻ, വാർഡ് മെമ്പർ ബാബു മനക്കപ്പറമ്പിൽ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡൻ്റ്: ജോളി ജോർജ്ജ്(ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ്), സെക്രട്ടറി: ജോയി തോമസ്(മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ്), വൈസ് പ്രസിഡൻ്റ്: സിജോ ജോർജ്ജ്(വൈസ്മെൻ ക്ലബ്ബ് പ്രസിഡൻ്റ്, ലയൺസ് ക്ലബ്ബ് സെക്രട്ടറി), ജോയിൻ്റ് സെക്രട്ടറി: ആർ.സി ഫ്രാൻസിസ്(ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ്), ട്രഷർ ബിജു ജോസഫ്(കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻ്റർ വഴിയാംചിറ പ്രസിഡൻ്റ്), കൺവീനർ ജോളി ജോസഫ്(റ്റി.ഡി.സി ചാനൽ) എന്നിവരെ തിരഞ്ഞെടുത്തു. പഠന ദിനങ്ങളിൽ സ്കൂൾ പരിസരത്തും ബസ് സ്റ്റാൻ്റിലും പോലീസ് നിരീക്ഷണം ഊർജ്ജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
റെസിഡൻസ് അസോസിയേഷനുകളായ മൈത്രി നഗർ, ഹരിത നഗർ, സ്നേഹതീരം, ഗാന്ധിനഗർ, മർച്ചന്റ് അസോസിയേഷൻ, വൈ.എം.സി, കാസ്, ലയൺസ്ക്ലബ്, സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി സംഘടന, കോസ്മോപൊളിറ്റൻ റീഡിങ്ങ് ക്ലബ്, വൈസ് മെൻ ക്ലബ്, എൻ.എസ്.എസ്, പെൻഷൻ അസോസിയേഷൻ, വൈ.എം.സി.എ, സി.ഡി.എസ് ചെയർപേഴ്സൺ ടിൻ്റു വർഗീസ്, ഹരിതമ സേന പ്രതിനിധി മിനി തങ്കച്ചൻ, സെൽഫ് ഡിഫൻസ് അംഗം ബിന്ദു വിനേഷ് എന്നിവർ പങ്കെടുത്തു.






