തൊടുപുഴ: വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി. ഉടുമ്പന്നൂർ പാറേക്കവല അമയപ്ര റോഡിലുള്ള വൈദ്യുതി ലൈനിലാണ് പരുന്തിന് ജീവൻ നഷ്ടപ്പെട്ടത്. കരിമണ്ണൂർ വൈദ്യുതി സബ് സ്റ്റേഷനിൽ നാട്ടുകാർ വിളിച്ച് അറിയിച്ചപ്പോൾ ധിക്കാരപരമായ മറുപടി നൽകിയതായും ആരേപണമുണ്ട്. ഒന്നുകിൽ വൈദ്യുതി ബോർഡ് ജീവനക്കാർ വന്ന് പരുന്തിനെ മാറ്റുകയോ, വൈദ്യുതി ലൈൻ ഓഫ് ചെയ്ത് തന്നാൽ തങ്ങൾ നീക്കം ചെയ്യാമെന്നും നാട്ടുകാർ പറഞ്ഞു. ഇതൊന്നു ചെവിക്കൊള്ളുവാൻ ഉദ്യോഗസ്ഥർ തയ്യാറല്ല. പരുന്ത് ജീർണ്ണിച്ച് ഈ മേഖലയിൽ ദുർഗന്ധം വമിക്കുന്ന അവസ്ഥയായി. ഇതേസമയം പരുന്ത് ലൈനിൽ കുരുങ്ങി കിടക്കുന്നത് അറിഞ്ഞെങ്കിലും നടപടിയൊന്നും സ്വീകരിക്കുവാൻ സമയം ലഭിച്ചില്ലെന്നാണ് അസിസ്റ്റന്റ് എഞ്ചിനീയർ പറയുന്നത്. അടുത്ത നാളിൽ എത്തിയത് കൊണ്ട് സ്ഥല പരിചയവും ഇല്ലെന്ന് അന്യ ജില്ലക്കാരനായ എഞ്ചിനീയറുടെ നിലപാട്.
വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി






