Timely news thodupuzha

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഡൽഹിയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. അതിശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നിലവിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ടാണ്. മഴക്കെടുതി രൂക്ഷമായ ഹിമാചലിൽ റെഡ് അലർട്ടാണ്. വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകുന്നു. ഷിംല, സോളൻ, ഹാമിർപൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിലുള്ളവർ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന പഞ്ചാബിലും റെഡ് അലർട്ടാണ്. മിന്നൽ‌ പ്രളത്തിൽ ഹിമാചലിൽ 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് 240 റോഡുകൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രളയ മുന്നറിയിപ്പ് നിലനിൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *