തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്ക് പ്രചരണ റാലി നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ അവസാനിച്ചു യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാർ , കെ ജി ഒ എ ജില്ലാ പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ കെ ജി എൻ എ ജില്ലാ സെക്രട്ടറി സി കെ സീമ എഫ് എസ് ഇ റ്റി ഒ ഏരിയ സെക്രട്ടറി പി എം റഫീക് പ്രസിഡൻ്റ് കെ എ ബിനുമോൻ എന്നിവർ സംസാരിച്ചു.
ഉടുമ്പൻചോലയിൽ കെ ജി ഒ എ ജില്ലാ സെക്രട്ടറി അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് കെ എസ് റ്റി എ ജില്ലാ പ്രസിഡൻ്റ് കെ ആർ ഷാജി മോൻ എന്നിവർ അഭിവാദ്യം ചെയ്തു. ഇടുക്കിയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന കമ്മറ്റിയംഗം വൈശാഖ് പി എസ് അഭിവാദ്യം ചെയ്തു. പീരുമേട് എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ടി.ജി. രാജീവ്, ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ സെക്രട്ടറി ശ്രീശൻ അഭിവാദ്യം ചെയ്തു. ദേവികുളത്ത് കെ എസ് റ്റി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോബി ജേക്കബ് അഭിവാദ്യം ചെയ്തു.






