Timely news thodupuzha

മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി ഉത്തരവിറക്കി വി.സി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി.സി സിൻഡിക്കേറ്റ് പേര് തുടരുന്നതിനിടെ പുതിയ രജിസ്ട്രാറെ നിയമിച്ച് വി.സിയുടെ ഉത്തരവ്. ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകിയാണ് താത്ക്കാലിക വി.സി സിസ തോമസ് ഉത്തരവിറക്കിയത്. മുൻപ് ചുമതല നൽകിയെങ്കിലും ഉത്തരവിറക്കിയിരുന്നില്ല.

ജോയിൻറ് രജിസ്ട്രാർ പി ഹരികുമാറിൻറെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. സർവകലാശാലയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഉത്തരവ് ഇറക്കാത്തനിനാൽ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മിനി കാപ്പൻ പറഞ്ഞിരുന്നു.

എന്നാൽ രജിസ്ട്രാറായി ഡോ. കെ.എസ്‌ അനിൽകുമാർ തുടരുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. ഒടുവിൽ ഉത്തരവിറക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി എടുക്കാനുള്ള നിർദേശം വിസി മോഹനൻ കുന്നുമ്മൽ നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *