Timely news thodupuzha

ആക്സിയം 4; ദൗത്യം പൂർത്തിയായി, തിരിച്ചുവരവ് വൈകും

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ശുഭാംശു ശുക്ലയുടെയും സംഘത്തിൻറെയും മടക്കയാത്ര മാറ്റിവച്ചു. 14 ദിവസത്തെ ആക്‌സിയം 4 ദൗത്യത്തിനായായിരുന്നു സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

ജൂലായ് 9 ന് 14 ദിവസം പൂർത്തിയായി. എന്നാൽ സംഘം ഭൂമിയിലേക്ക് തിരിക്കാൻ ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഇന്ത്യൻ സമയം ജുലൈ 10ന് വൈകിട്ട് 5.30 നായിരുന്നു സംഘം മടങ്ങിയെത്തേണ്ടിയിരുന്നത്. ഇതോടെ, ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂർത്തിയായെങ്കിലും തീരുമാനിച്ചതിലും കൂടുതൽ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വരും. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ ഐഎസ്ആർഒയുടെ ഭാഗത്ത് നിന്നും ഇതുവരെ പരസ്യമായ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഘം എന്ന് തിരിച്ചുവരുമെന്ന കൃത്യമായ തീയതിയും ഏജൻസി വ്യക്തമാക്കിയിട്ടില്ല. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോർ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. നാസ, സ്‌പേസ് എക്‌സ്‌, ആക്‌സിയം സ്‌പേസ്‌, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ്‌ ആക്‌സിയം 4 ദൗത്യം.

Leave a Comment

Your email address will not be published. Required fields are marked *