Timely news thodupuzha

തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം ഒരു മാസം മുൻപ് മിറിച്ചിട്ട വൃക്ഷങ്ങളുടെ ശിഖരങ്ങൾ എടുത്തു മാറ്റിയിട്ടില്ല

തൊടുപുഴ: മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നാണ് നിയമം. കേരളത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ഇങ്ങനെ ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി പ്രാവർത്തികമായിട്ടുണ്ട്. ഇനി തൊടുപുഴ ന​ഗരസഭയിൽ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന വേറിട്ട രീതി കാണുക.

തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം നാലും കൂടുന്ന കവലയിൽ ഏതാനും വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഒരു മാസം മുൻപ് മുറിക്കുകയുണ്ടായി. ഈ ശിഖരങ്ങൾ എല്ലാം വൃക്ഷങ്ങളുടെ ചുവട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്.

ഇവ അവിടെ കിടന്ന് ജീർണ്ണിച്ച് ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ന​ഗരസഭയാണോ പൊതുമരാമത്ത് വകുപ്പാണോ പുതിയ രീതി അവലംബിച്ചതെന്ന് അറിയില്ല.

Leave a Comment

Your email address will not be published. Required fields are marked *