തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം സ്കൂളിലെ നവാഗത ദിനാഘോഷവും മെറിറ്റ് ഡേയും സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ആർ.കെ ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവാഗത ദിനാഘോഷത്തിന്റെ ഉദ്ഘാടനം നടനും സംവിധായകനുമായ നാദിർഷ നിർവഹിച്ചു.
ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കുളത്തു പണി പൂർത്തിയായി വരുന്ന ഡയാലിസിസ് സെന്ററിനായി സ്കൂളിന്റെ സംഭാവന ചടങ്ങിൽ വച്ച് പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ ഡയാലിസിസ് സെന്ററിന്റെ ഭാരവാഹികൾക്ക് നൽകി കൊണ്ട് നിർവഹിച്ചു.
ഡയാലിസിസ് സെന്ററിനെ സംബന്ധിക്കുന്ന ആമുഖ പ്രഭാഷണം പ്രൊഫസർ ജോസ് അഗസ്ത്യൻ നിർവഹിച്ചു.ചടങ്ങിൽ വച്ച് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച 50 കുട്ടികളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാവിൻ എസ് സ്വാഗതവും പ്രിൻസിപ്പാൾ ടോംസി തോമസ് കൃതജ്ഞതയും അർപ്പിച്ച ചടങ്ങിൽ നവാഗതരായ കുട്ടികളുടെ കലാ പരിപാടികളും നടന്നു.





