Timely news thodupuzha

മുഖ‍്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ കഴിഞ്ഞു, നാളെ തിരിച്ചെത്തും

തിരുവനന്തപുരം: യു.എസിലെ ചികിത്സ കഴിഞ്ഞ് ദുബായിലെത്തിയ മുഖ‍്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാവിലെയോടെയാണ് യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ‍്യമന്ത്രി ദുബായിലെത്തിയത്.

ദുബായിൽ അദ്ദേഹത്തിന് ഔദ‍്യോഗിക പരിപാടികളില്ലാത്തതിനാൽ കേരളത്തിലേക്ക് ചൊവ്വാഴ്ച മടങ്ങിയെത്തുമെന്നാണ് വിവരം. ജൂലൈ അഞ്ചിനായിരുന്നു മുഖ‍്യമന്ത്രി യു.എസിലെ മിനസോട്ടിയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയത്.

നാലാം തവണയായിരുന്നു അദ്ദേഹത്തിൻറെ അമെരിക്കൻ സന്ദർശനം. 2018ൽ വിദേശ ചികിത്സ നടത്തിയതിൻറെ തുടർ ചികിത്സയ്ക്കു വേണ്ടിയാണ് ഇത്തവണ മുഖ‍്യമന്ത്രി അമെരിക്കയിലേക്ക് പോയത്.

Leave a Comment

Your email address will not be published. Required fields are marked *