തിരുവനന്തപുരം: സംസ്ഥാന മഹിളാ മോർച്ചയുടെ അധ‍്യക്ഷയായി നവ‍്യ ഹരിദാസിനെയും യുവ മോർച്ചയുടെ അധ‍്യക്ഷനായി വി മനുപ്രസാദിനെയുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്.
കൂടാതെ ഒ.ബി.സി മോർച്ചയുടെ അധ‍്യക്ഷനായി എം പ്രേമനെയും എസ്.സി മോർച്ചയുടെ അധ‍്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനെയും തിരഞ്ഞെടുത്തു.
ന‍്യൂനപക്ഷ മോർച്ചയുടെ അധ‍്യക്ഷനായി സുമിത് ജോർജിനെയും ഷാജി രാഘവനെ കിസാൻ മോർച്ചയുടെ അധ‍്യക്ഷനായും തീരുമാനിച്ചു. മുകുന്ദൻ പള്ളിയറയാണ് എസ്ടി മോർച്ചയുടെ അധ‍്യക്ഷൻ. പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചത് പാർട്ടി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ്.






