Timely news thodupuzha

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ക്രൂര പീഡനവും

ഓസ്ട്രേലിയ: സെൻട്രൽ അഡ്‌ലെയ്ഡയിൽ ഇന്ത്യൻ വിദ്യാർത്ഥി ക്രൂര ആക്രമണത്തിനും വംശീയ അധിക്ഷേപത്തിനും ഇരയായി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 23 വയസ്സുള്ള യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മർദിച്ച ഒരാളെ അറസ്റ്റ് ചെയ്തു. സെൻട്രൽ അഡ്‌ലെയ്ഡിലെ കിൻറോർ അവന്യൂവിന് സമീപം ഇല്ല്യൂമിനേറ്റ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ കാണാൻ എത്തിയതാ‍യിരുന്നു മർദനമേറ്റ ചരൺപ്രീത് സിംഗും ഭാര്യയും.

വാഹനം പാർക്ക് ചെയ്തതിനു പിന്നാലെ ആയുധങ്ങളുമായി അഞ്ചംഗ സംഘം എത്തി രാജ്യത്തെ അധിക്ഷേപിക്കുകയും ക്രൂരമായി അക്രമിക്കുകയുമായിരുന്നു. സിങ്ങിനെ കാറിൻറെ ജനലുകൾ ചവിട്ടിയും ആയുധങ്ങളുപയോഗിച്ചും ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബോധം കെടും വരെ അക്രമികൾ മർദിച്ചു. തുടർന്ന് ഇയാളെ റോയൽ അഡലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മർദനത്തിൽ അദ്ദേഹത്തിന് മസ്തിഷ്കാഘാതം, മുഖത്ത് ഒന്നിലധികം ഒടിവുകൾ, മൂക്കിൽ ഒടിവ്, കണ്ണിന് ഗുരുതരമായ പരുക്കുകൾ എന്നിവ ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച, എൻഫീൽഡിൽ നിന്നും 20 വയസുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനോസ്‌കാസ് അക്രമത്തെ ശക്തമായി അപലപിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു പ്രവർത്തി ഉണ്ടായതിൽ ഖേദിക്കുന്നതായും അക്രമികൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *