തൃശൂർ: സർക്കാർ സ്കൂളിലെ ഹാളിൻറെ സീലിങ് തകർന്നു വീണു. തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ബുധനാഴ്ച സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻറെ സീലിങ്ങാണ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീഴുകയും ചെയ്തു. 2023ലായിരുന്നു ഇത് സീലിങ് ചെയ്തിരുന്നത്.
സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണു; തൃശൂരിലാണ് സംഭവം





