പാല: കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക രചന ശിൽപ്പശാലയിൽ തൊടുപുഴ ചാക്കപ്പനും അവസരം ലഭിച്ചു. സംസ്ഥാനത്തു നിന്നുള്ള 25 തിരഞ്ഞെടുക്കപ്പെട്ട നാടക പ്രവർത്തകർക്കായിട്ടായിരുന്നു ശിൽപ്പശാല.


പാല ഇടമറ്റം ഓശാന മൗണ്ടിൽ നടന്ന ശിൽപ്പശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. അവതരണത്തോടൊപ്പം മലയാള സാഹിത്യത്തിൽ നാടക രചനയുടെ ശക്തമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി നാടക കലാകാരന്മാരെ വിളിച്ചു ചേർത്തത്.



ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ നേതൃത്വം നൽകി. നാടകകൃത്ത് റ്റി.എം എബ്രഹാം ആയിരുന്നു ക്യാമ്പ് ഡയറക്ടർ. പങ്കെടുത്തവർക്ക് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.






