Timely news thodupuzha

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി

ഇടുക്കി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ ഇടുക്കി ജില്ലയിൽ രണ്ട് ദിവസം സന്ദർശനം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് കമ്മീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം നടന്നു. ഇടുക്കി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഷൈജു പി ജേക്കബിന്റെ അധ്യക്ഷതിയിൽ നടന്ന യോഗത്തിൽ പൊതു വിതരണം വനിതാ ശിശു വികസനം,പൊതു വിദ്യാഭ്യാസം, പട്ടിക വർഗ്ഗ വികസനം എന്നീ വകുപ്പുകളിലെ ജില്ലാ തല ഓഫീസർ മാരും, കുടുംബശ്രീ മിഷൻ, സപ്ലൈകോ എന്നിവിടങ്ങളിലെ യും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ മേൽപറഞ്ഞ വകുപ്പുകൾ വഴി നടപ്പാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി കമ്മീഷൻ വിലയിരുത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

സന്ദർശ നത്തിന്റെ രണ്ടാം ദിവസം ഇടുക്കി ഐ.സി.ഡി.എസ് പ്രൊജക്റ്റ്‌ പരിധി യിലുള്ള അംഗനവാടികൾ, കട്ടപ്പന ഉപ ജില്ലയുടെ പരിധിയിലുള്ള ന്യൂമാൻ എൽ.പി.എസ്, ഇടുക്കി താലൂക്കിൽ പ്രവർത്തിച്ചു വരുന്ന കെ-സ്റ്റോർ എന്നിവ സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ വാഴത്തോപ്പ് അംഗനവാടിയിലെ പരിശോധനയിൽ കണ്ടെത്തിയ കലവധി കഴിഞ്ഞ റവ അടിയന്തിരമായി അവിടെ നിന്ന് മാറ്റുന്നതിനും വിഷയത്തിൽ വനിതാ ശിശു വികസന വകപ്പിൽ നിന്ന് വിശദീകരണം അവശ്യപ്പെടുവാനും കമ്മീഷൻ തീരുമാനിച്ചു.

കമ്മീഷൻ വാഴത്തോപ്പ് പഞ്ചായത്തിലെ 56 കോളനി, പൈനാവ് എന്നീ അംഗനവാടിക കൾ സന്ദർശിക്കുകയും അവയെല്ലാം അഭിനന്ദനാർഹമായ നിലയിൽ പ്രവർത്തിക്കുന്നതയും കാണാൻ കഴിഞ്ഞെന്ന് രേഖപ്പെടുത്തുകയും ചെയ്തു. അതുപോലെ തന്നെ ഇടുക്കി ന്യൂമാൻ എൽ.പി.എസിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണം നല്ല നിലയിൽ നടക്കുന്നതായും വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *