Timely news thodupuzha

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ തൊടുപുഴയിൽ റോഡ് ഉപരോധിച്ചും കോലം കത്തിച്ചും പ്രതിഷേധം

തൊടുപുഴ: രാജ്യത്ത് വ്യാപകമായി കള്ളവോട്ട് ചേർത്ത് അധികാരത്തിലെത്താൻ ബി.ജെ.പിക്ക് കൂട്ടുനിന്ന ഇലക്ഷൻ കമ്മീഷേൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രതിപക്ഷ എം.പിമാരേയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം നേതൃത്വത്തിൽ തൊടുപുഴയിൽ റോഡ് ഉപരോധിച്ച് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്ത യോഗം നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് എബി മുണ്ടകൻ അദ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാനു ഷാഹുൽ, ബിബിൻ അഗസ്റ്റൻ, മുനീർ സി.എം, ഫസൽ സുലൈമാൻ, റഹ്മാൻ ഷാജി, ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി നാസർ പാല മൂടൻ,എന്നിവർ പ്രസംഗച്ചു.

Leave a Comment

Your email address will not be published. Required fields are marked *