Timely news thodupuzha

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

തൊടുപുഴ: ഇരട്ട വോട്ടുകൾ ചേർത്ത് ബിജെപി അധികാരത്തിൽ തുടരുന്നതിനായി ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് വോട്ടർ പട്ടിക അട്ടിമറിച്ചതിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു.

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ എൻ ഐ ബെന്നി, വി ഇ താജുദ്ദീൻ, പി എസ് ചന്ദ്രശേഖരൻ പിള്ള, ജോസ് ഓലിയിൽ, ജോയി മൈലാടി, ജാഫർഖാൻ മുഹമ്മദ്, ടോമി പാലക്കൻ, ബോസ് തളിയം ചിറ, കെ കെ തോമസ്,കെ ജി സജിമോൻ, അഡ്വ. സണ്ണി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് മാരായ, ബിജോയ് ജോൺ,എ കെ സുബാഷ്‌കുമാർ, മാർട്ടിൻ ജോസഫ്, കെ എം ജോസഫ് റോബിൻ മൈലാടി, ടി എൽ അക്ബർ, റോയി ജോർജ്, ആഗസ്തി ആലപ്പാട്ട്, സുരേഷ് രാജു, എസ് ജി സുദർശൻ, ജോർജ് ജോൺ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *