ഏലപ്പാറ: കുറ്റമറ്റ വോട്ടർ പട്ടിക അട്ടിമറിച്ച ഇലക്ഷൻ കമ്മിഷൻ്റെ നടപടിയ്ക്കും ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനും എതിരെ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ തുടങ്ങിയ പ്രകടനം പാലം ജങ്ങ്ഷൻ ചുറ്റി ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജന. സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് കൂറുമ്പുറം അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ തോമസ്, അഡ്വ. ജയിംസ് കാപ്പൻ , ഷാൽ വെട്ടികാട്ടിൽ, സി.ശശികുമാർ, സി.ജെ ജോണി, പി.എം വർക്കി, ബിജു ഗോപാലൻ, രാജേന്ദ്രൻ മാരിയിൽ എന്നിവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി





