Timely news thodupuzha

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമുണ്ടെന്ന അന്വേഷണ സമിതിയുടെ ആരോപണം തളളി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ. ഹാരിസ് ചിറക്കൽ.

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്നും, എന്നാൽ സർവീസ് ചട്ടലംഘനം നടന്നതിൽ ക്ഷമാപണവും ഡോ. ഹാരിസ് കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ട്. സർവീസ് ചട്ടലംഘനമായിരുന്നു അന്വേഷണ സമിതിയുടെ പ്രധാന ആരോപണം.

മറ്റൊന്ന് പ്രോബ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ശസ്ത്രക്രിയ മുടങ്ങി എന്ന ചോദ്യമായിയിരുന്നു. വകുപ്പിൽ ഉണ്ടായിരുന്ന പ്രോബ് തൻറെതല്ലന്നും, അത് മറ്റൊരു ഡോക്റ്ററുടെ സ്വകാര്യ ഉപകരണമാണ്.

മറ്റൊരാളുടെ സ്വകാര്യ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും ഹാരിസ് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *