Timely news thodupuzha

logo

ദുൽക്കർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ വിദേശത്ത് നിന്ന് കടത്തിയത്

കൊച്ചി: നടൻ ദുൽക്കർ സൽമാൻ്റെ പക്കൽനിന്ന് പിടിച്ചെടുത്ത കാർ വിദേശത്ത് നിന്ന് കടത്തിയതെന്ന് കസ്റ്റംസ്. തൻറെ ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽക്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണം നടക്കുകയാണെന്നും കേസിൽ ഇപ്പോൾ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ദുൽക്കറിൻ്റെ മറ്റ് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനെ ദുൽക്കർ ചോദ്യം ചെയ്തിരുന്നില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

കസ്റ്റംസ് ആക്റ്റ് പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ, വർഷങ്ങളായി ഒരാളുടെ ഉടമസ്ഥതയിലുളള വാഹനമാണ് പിടിച്ചെടുത്തത്. ഉടമകളുടെയും കൈയിൽ നിന്നു കൈമാറി വന്ന വാഹനമാണ്. അവസാനം എത്തിയത് ദുൽക്കർ സൽമാൻറെ കൈയിലാണ്.

ഇതിൽ യഥാർത്ഥ ഉത്തരവാദി ആരാണെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ഇന്ത്യൻ ആർമിയുടെ വ്യാജ സെയിൽ ലെറ്റർ ഉപയോഗിച്ച് ഹിമാചൽ സ്വദേശി ഹരികിഷൻ രാം ദയാൽ എന്നയാളുടെ പേരിലാണ് വാഹനം ആദ്യം രജിസ്റ്റർ ചെയ്തതിരിക്കുന്നതെന്ന് രേഖകളിൽ വ്യക്തമാണ്.

Leave a Comment

Your email address will not be published. Required fields are marked *