രാജാക്കാട്: ബൊലേറോയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീനാരായണപുരം സ്വദേശി അനൂപാണ്(38) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ രാജാക്കാട് പൂപ്പാറ റോഡിൽ യൂണിയൻ ബാങ്കിന് എതിർവശത്ത് വച്ചായിരുന്നു അപകടം നടന്നത്. റോഡിലൂടെ കടന്നു പോകുകയായിരുന്ന അനൂപിന്റെ ദേഹത്തു ബൊലേറോ വാഹനത്തിന്റെ സൈഡ് മിറർ തട്ടുകയും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കെറ്റ അനൂപ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ബൊലേറോ വാഹനം രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മേൽ നടപടികൾ സ്വീകരിച്ചതായി രാജാക്കാട് പോലീസ് അറിയിച്ചു.
രാജാക്കാട് വാഹനാപകടത്തിൽ വഴിയാത്രികനായ യുവാവ് മരിച്ചു; നടന്നു പോകുന്നതിനിടയിൽ അലക്ഷ്യമായി എത്തിയ ബൊലേറോ ഇടിക്കുകയായിരുന്നു






