പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎക്കെതിരേ നിയമസഭയിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയ്മിങ് പരാമർശത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. പെരിന്തൽമണ്ണ പൊലീസിൽ യൂത്ത് ലീഗ് ഇതു സംബന്ധിച്ച് പരാതി നൽകി. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് സിദ്ദിഖ് വാഫി, ജനറൽ സെക്രട്ടറി ഫത്താഹ് എന്നിവരാണ് പരാതി നൽകിയത്. എട്ടുമുക്കാൽ അട്ടിവച്ച പോലെ ഒരാൾ എന്നായിരുന്നു നജീബ് കാന്തപുരം എംഎൽഎയുടെ ഉയരത്തെ മുഖ‍്യമന്ത്രി പരിഹസിച്ചത്. പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.
മുഖ‍്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമർശത്തിനെതിരേ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ്






