ഇടുക്കി: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം, പെരുമാറ്റചട്ടം, തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ക്ലാസില്‍ വിശകലനം ചെയ്തു.

അടിമാലി, ദേവികുളം, ഇടുക്കി ബ്‌ളോക്ക് പഞ്ചായത്തുകളിലെയും 20 വിവിധ ഗ്രാമപഞ്ചായത്തുകളിലെയുമായി നൂറ് ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടി വെള്ളിയാഴ്ച സമാപിക്കും. എ.ഡി. എം ഷൈജു.പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍) സൂസന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.






