Timely news thodupuzha

Author name: timely news

സ്കൂൾ ബസ് ഡ്രൈവർമാർക്ക് 10 വർഷം പരിചയം വേണമെന്ന് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂൾ വാഹന ഡ്രൈവർമാർക്ക് 10 വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാക്കി. ഡ്രൈവർമാർ ഇടയ്ക്കു വച്ച് ജോലി നിർത്തിപ്പോവുന്ന സാഹചര്യമൊഴിവാക്കാൻ, ഒരു അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്കയച്ച സർക്കുലറിൽ നിർദേശിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനു കേസുള്ളവർ, മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവർ, ഗുരുതര ഗതാഗത നിയമലംഘന ചരിത്രമുള്ളവർ എന്നിവരെ ജോലിക്കു വയ്ക്കാൻ പാടില്ല. ജീവനക്കാരെ നിയമിക്കും മുൻപ് പൊലീസിന്‍റെ സാക്ഷ്യപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. ബസിൽ വനിതാ അറ്റൻഡന്‍റുമാർ വേണമെന്നും പ്രത്യേക നിർദേശം. ബാക്കി പ്രധാനപ്പെട്ട

സ്കൂൾ ബസ് ഡ്രൈവർമാർക്ക് 10 വർഷം പരിചയം വേണമെന്ന് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് Read More »

മഹാരാഷ്ട്രയിൽ മൂന്ന് മാസത്തിനിടെ തെരുവ്‌നായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തോളം പേർക്ക്

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 4.88 ലക്ഷത്തിലധികം പേർക്ക് നായകളുടെ കടിയേറ്റു. സർക്കാർ പൊതുജനങ്ങൾക്കു മുന്നിൽ വച്ച കണക്കുകൾ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ചതല്ലെന്നാണ് ആക്ടിവിസ്റ്റുകളുടെ പ്രധാന ആക്ഷേപം. നായ്ക്കളുടെ കടിയേറ്റ് ഒരാൾ തന്നെ അഞ്ചോ ആറോ തവണ പ്രതിരോധ കുത്തിവയ്പ്പിനായി ആശുപത്രികളിൽ എത്തുമ്പോൾ, ഓരോ സന്ദർശനത്തെയും പുതിയ കേസുകളായാണ് അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്. ഡേറ്റ എൻട്രിയിലെ ഈ ഗുരുതരമായ പിഴവാണ് യഥാർഥത്തിലുള്ളതിനെക്കാൾ വലിയ സംഖ്യ കണക്കുകളിൽ വരാൻ കാരണമെന്നാണ് വാദം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നടപ്പിലാക്കേണ്ട

മഹാരാഷ്ട്രയിൽ മൂന്ന് മാസത്തിനിടെ തെരുവ്‌നായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തോളം പേർക്ക് Read More »

തൃശൂരിൽ ആംബുലൻസിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. 280 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ശാരോൺ എന്നു പേരുള്ള ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ടാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായാണ് സംഘം ആംബുലൻസ് തെരഞ്ഞെടുത്തതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്നെത്തിയ ലഹരി തൃശൂർ നഗരത്തിൽ വിതരണം ചെയ്യാനായിരുന്നു ശ്രമം.

തൃശൂരിൽ ആംബുലൻസിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ Read More »

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കമുള്ള എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കി

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളുടെയും ദാമ്യം റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പേരുടെ ജാമ്യമാണ് തലശേരി സെഷൻസ് കോടതി റദ്ദ് ചെയ്തത്. 2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കമുള്ള എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കി Read More »

മാലിദ്വീപിൽ ദിവേഹിയിലും ഇസ്ലാമിലും എ പ്ലസ് നേടി കേരളത്തിന്റെ അഭിമാന തരമായി ഇടുക്കി സ്വദേശി അഹമദ് സിദ്ദിഖ് മിൻഷാവി

ചെറുതോണി: മാലിദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പൂർത്തിയാക്കി ഇടുക്കി, കുടയത്തൂർ ചെറിയ കാലായിൽ മുഹമ്മദ് ഷാനിസ മുഹമ്മദ് ഷാ ദമ്പതികളുടെ മകനായ അഹമ്മദ് സിദ്ദീഖ് മിൻഷാവി. ദിവേഹിയും, ഇസ്ലാമും വിഷയങ്ങളിൽ എ പ്ലസ് നേടി ശ്രദ്ധേയമായ വിജയം ഇന്ത്യൻ വംശജൻ നേടിയെന്ന അംഗീകാരവും ലഭിച്ചു. ഇതോടെ മിൻഷാവിയുടെ മികച്ച നേട്ടങ്ങൾക്ക് അന്തർദേശീയ തലത്തിൽ വ്യാപകമായ പ്രശംസയും, അംഗീകാരവും ലഭിച്ചു. മിൻഷാവിയുടെ അമ്മ നിസാമിസ് ദാരുമവന്ത സ്കൂൾലെ ഇക്കണോമിക്സ് അധ്യാപികയാണ്. അവർ അവിടെ 19 വർഷമായി അധ്യാപനം

മാലിദ്വീപിൽ ദിവേഹിയിലും ഇസ്ലാമിലും എ പ്ലസ് നേടി കേരളത്തിന്റെ അഭിമാന തരമായി ഇടുക്കി സ്വദേശി അഹമദ് സിദ്ദിഖ് മിൻഷാവി Read More »

മധു വധക്കേസിൽ 12 പ്രതികൾ‌ക്കും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിലെ 12 പ്രതികൾക്ക് വിചാരണ കോടതി വിധിച്ച ഏഴ് വർഷം ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കുകയായിരുന്നു. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. കേസിലെ

മധു വധക്കേസിൽ 12 പ്രതികൾ‌ക്കും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു Read More »

മലയിടം തുരുത്തിൽ ആളുകളെ ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ല: ഹൈക്കോടതി രണ്ടാഴ്ച്ച സാവകാശം അനുവദിച്ച്

കൊച്ചി: മലയിടം തുരുത്തിൽ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ സുപ്രീം കോടതി വിധി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി പ്രകാരം ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്നും കുടിയൊഴിപ്പിക്കാൻ രണ്ടാഴ്ച്ച സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അധികാരമേറ്റതിനു പിന്നാലെ യുഡിഎഫ് സർക്കാരിന് ഇത് വലിയ വെല്ലുവിളിയായി മാറി. ഹൈക്കോടതി രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ച് സർക്കാരിന് താത്ക്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താനാണ്

മലയിടം തുരുത്തിൽ ആളുകളെ ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ല: ഹൈക്കോടതി രണ്ടാഴ്ച്ച സാവകാശം അനുവദിച്ച് Read More »

ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

ഗുവാഹത്തി: ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയ്ക്ക് വേണ്ടി പാർലമെൻററി കാര്യമന്ത്രി അതുൽ ബോറയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ പട്ടികവർഗക്കാർക്ക് നിയമം ബാധകമായിരിക്കില്ല. ഏകപക്ഷീയമായ നീക്കത്തിനെതിരേ കോൺഗ്രസ്, റൈജോർ ദൾ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധം ഉന്നയിച്ചു. ഏകീകൃത സിവിൽ കോഡിൽ ബഹുഭാര്യത്വം നിരോധിക്കാനും ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കാനുമടക്കമുള്ള നിർദേശങ്ങളുണ്ട്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസുമായി നിജപ്പെടുത്താനും

ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ Read More »

ഇടുക്കി ജില്ലാ വ്യാപരോത്സവ് 2026 ൻ്റെ മെഗാ ബമ്പർ സമ്മാനദാനം മെയ് 26ന്

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വന്നിരുന്ന ജില്ലാ വ്യാപരോത്സവ് 2026 ൻ്റെ മെഗാ ബമ്പർ സമ്മാനദാനം മെയ് 26ന് രാവിലെ 10.30 ന് തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിൽ വച്ച് നടക്കുമെന്ന് സം​ഘടനാ ഇടുക്കി ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ മാരുതി കാർ സ്പോൺസർ ചെയ്‌ത ഇമ്പൾസ് മൊബൈൽസിൽ വച്ച് താക്കോൽ ദാനവും പീരുമേട് മണ്ഡ‌ലത്തിനുള്ള മാരുതി കാർ സ്പോൺസർ

ഇടുക്കി ജില്ലാ വ്യാപരോത്സവ് 2026 ൻ്റെ മെഗാ ബമ്പർ സമ്മാനദാനം മെയ് 26ന് Read More »

ഇന്ധന വില വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61രൂപയും, ഡ‍ീസലിന് 2.71 രൂപയുമാണ് കൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. കേരളത്തില്‍ എല്ലായിടത്തും ഡീസല്‍വില 100 രൂപ കടന്നു. കൊച്ചിയില്‍ ഡീസല്‍വില 102.52 രൂപ, പെട്രോളിന് 113.61. തിരുവനന്തപുരത്ത് ഡീസലിന് 104.27 രൂപ, പെട്രോളിന് 115.26. കോഴിക്കോട് ഡീസലിന് 102.78, പെട്രോളിന് 113.77 രൂപ.മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം

ഇന്ധന വില വർധിച്ചു Read More »

മധു കൊലക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു.വിചാരണക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. മറ്റ് പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിവരെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക്

മധു കൊലക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തിങ്കളാഴ്ച ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക്

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശത്തിൽ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതിനും നിരോധനമുണ്ട്. ക്യാമ്പസിനുള്ളിൽ അനധികൃതമായ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിൻവലിക്കാൻ ആവശ്യപ്പെട്ട് എസ്എഫ്‌ഐ മലയാളസർവകലാശാലയുടെ ഭാഗമായി സിൻഡിക്കേറ്റ് മാർച്ച് സംഘടിപ്പിക്കും. മലയാളസർവകലാശാലയിലെ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക് Read More »

മഴയോ കാറ്റോ വന്നാൽ അന്തിയുറക്കം കടവരാന്തയിൽ; ജീവിതം പ്രതിസന്ധിയിലായ മുരളിക്ക് അധികൃതരോട് പറയാനുള്ളത് ഒന്ന് മാത്രം

തൊടുപുഴ: മഴയും കാറ്റും വരുമ്പോൾ മുരളിയുടെ മനസിൽ ഭയവും ആശങ്കയും. തൊടുപുഴ ലോറി സ്റ്റാൻഡിന് സമീപം പെട്ടിക്കട നടത്തുന്ന മുരളിയുടെ കടയോട് ചേർന്നുള്ള വൃക്ഷം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഒരു ശിഖരം ഒടിഞ്ഞു വീണു.അപകട ഭീഷണിയുള്ള മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ട് നാളുകൾ ആയെങ്കിലും നടപടി ക്രമങ്ങൾ നടന്നു വരുന്നതേയുള്ളൂ. സ്വന്തമായി വീടില്ലാത്ത മുരളി പെട്ടിക്കടയിലാണ് താമസം. രാത്രിയിൽ മഴയും കാറ്റും വരുമ്പോൾ ഭയം മൂലം സമീപത്തുള്ള കട വരാന്തകളിൽ കിടക്കേണ്ട

മഴയോ കാറ്റോ വന്നാൽ അന്തിയുറക്കം കടവരാന്തയിൽ; ജീവിതം പ്രതിസന്ധിയിലായ മുരളിക്ക് അധികൃതരോട് പറയാനുള്ളത് ഒന്ന് മാത്രം Read More »

ഉപ്പുതറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഐ.പി സൗകര്യം ഉറപ്പാക്കും

ഇടുക്കി: ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇൻ പേഷ്യന്റ് സംവിധാനം ഉറപ്പാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശാനുസരണം ആശുപത്രി സന്ദർശിച്ച ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഐ.പി. വിഭാഗം തുടങ്ങുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അനിവാര്യമാണ്. എക്സ്റേ യൂണിറ്റ് സി.എച്ച്.ആർ. ഫണ്ട് വഴി സ്ഥാപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവമില്ല. പുരുഷന്മാരുടെ വാർഡ് പഴയ കെട്ടിടത്തിലാണെങ്കിലും പ്രവർത്തനക്ഷമമാണ്. സ്ത്രീകളുടെ വാർഡ് പുതിയ കെട്ടിടത്തിലാണ്

ഉപ്പുതറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഐ.പി സൗകര്യം ഉറപ്പാക്കും Read More »

ജില്ലയിലുള്ള ആശുപത്രികളിൽ സ്ഥലംമാറ്റം നൽകുമ്പോൾ പകരം ജീവനക്കാരെ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ജില്ലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥലംമാറ്റം നൽകുമ്പോൾ അവർക്ക് പകരം ജീവനക്കാർ ചുമതലയേറ്റതായി ഉറപ്പു വരുത്തിയശേഷം മാത്രം ജോലിയിൽ നിന്നും വിടുതൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യം സ്ഥലംമാറ്റ ഉത്തരവിൽ തന്നെ രേഖപ്പെടുത്തണമെന്നും കമ്മീഷൻ നിയമനാധികാരിക്ക് നിർദ്ദേശം നൽകി. ഇങ്ങനെയല്ലാതെ സ്ഥലംമാറി പോകേണ്ടതുണ്ടെങ്കിൽ പ്രസ്തുത ജീവനക്കാർ അതിന്റെ കാരണം നിയമനാധികാരിയെ ബോധ്യപ്പെടുത്തണം. ഇടുക്കി ജില്ലയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥലംമാറ്റം നൽകുമ്പോൾ

ജില്ലയിലുള്ള ആശുപത്രികളിൽ സ്ഥലംമാറ്റം നൽകുമ്പോൾ പകരം ജീവനക്കാരെ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

ഹയർസെക്കണ്ടറി ഫലം മേയ് 26 ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഫലം മേയ് 26 ന് പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. വൈകിട്ട് മൂന്നുമണിക്കാവും ഫല പ്രഖ്യാപനം. ആദ്യം മേയ് 22 ന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. ഫലപ്രഖ്യാപത്തിന് ശേഷം നാല് മണിയോടെ ഔദ്യോഗക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. results.Kerala.gov.in, results.kite.kerala.gov.in എന്നിവയിൽ ഫലം ലഭ്യമാവും.

ഹയർസെക്കണ്ടറി ഫലം മേയ് 26 ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു Read More »

കിടങ്ങൂരും രാമപുരത്തും അപകടങ്ങൾ, പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി കെ.ജെ ജോണിന്(75) പരുക്കേറ്റു. ഒരു മണിയോടെ കിടങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ കാറിൽ ഇടിച്ചു മുത്തോലി സ്വദേശി പി.ജെ ജോണിയ്ക്ക്(56) പരുക്കേറ്റു. 2.45 ഓടെയാണ് അപകടം. രാമപുരത്ത് വച്ച് കെ.എസ്.ആർ.റ്റി.സിയും ലോറിയും കൂട്ടിയിടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന രാമപുരം സ്വദേശി എം.ആർ രാജുവിനും(56) പരുക്കേറ്റു. 3.15 ഓടെയാണ് അപകടം ഉണ്ടായത്.

കിടങ്ങൂരും രാമപുരത്തും അപകടങ്ങൾ, പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

ലഹരിക്കെതിരെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’; പോലീസ് ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍ ഒന്ന് മുതല്‍ ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ വേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരറുക്കുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, അതിന്റെ ഉറവിടം കണ്ടെത്തല്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഈ പദ്ധതിക്കായി ഒരു പ്രത്യേക പ്രോജക്ട് തന്നെ തയാറാക്കിയിട്ടുണ്ട്.അന്തര്‍സംസ്ഥാന ലഹരി മാഫിയയെ

ലഹരിക്കെതിരെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’; പോലീസ് ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ Read More »

നഴ്സുമാർക്ക് ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമത്തിന്റെ സഹായം തേടാം; അത് സമരം ചെയ്യാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നഴ്‌സിങ്ങ് സേവനത്തെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് ഹൈക്കോടതി. അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പരാമർശിച്ചു. ആശുപത്രി മാനേജ്‌മെൻറ് മതിയായ ശമ്പളം നൽകുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാൽ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ല. ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കാം. അല്ലെങ്കിൽ ജോലി സമയത്തിന് ശേഷം സമരം ചെയ്യാമെന്നും കോടതി നിർദേശിച്ചു. ശമ്പള വർധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ

നഴ്സുമാർക്ക് ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമത്തിന്റെ സഹായം തേടാം; അത് സമരം ചെയ്യാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി Read More »

അടിമാലി താലൂക്കാശുപത്രിയുടെ പോരായ്‌മ മന്ത്രി കെ മുരളീധരനിലൂടെ മാറുമെന്ന പ്രതീക്ഷയിൽ മലയോരം

ഇടുക്കി: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന അടിമാലി താലൂക്കാശുപത്രിയുടെ പോരായ്‌മ മന്ത്രി കെ മുരളീധരനിലൂടെ മാറുമെന്ന പ്രതീക്ഷയിൽ മലയോരം. മൂന്ന് താലൂക്കുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ സൗകര്യങ്ങളുടെ വിവര ശേഖരണമെടുത്താൽ മെഡിക്കൽ കോളേജുകൾ പോലും പിന്നിലാണ്. എന്നാൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നോക്കിയാൽ പ്രൈമറി ഹെൽത്ത് സെൻ്റുകൾ പോലും ഈ ആശുപത്രിക്ക് മുന്നിലാണ്. ബ്ലഡ് ബാങ്ക്, സ്‌കാനിംഗ്, കണ്ണ് സംബന്ധമായ ഒപ്പറേഷൻ ഉപകരണങ്ങൾ, കാത്ത് ലാബ് ഉപകരണങ്ങൾ, ഓക്സിജൻ പ്ലാൻ്റ്, തുടങ്ങി ഹൈ

അടിമാലി താലൂക്കാശുപത്രിയുടെ പോരായ്‌മ മന്ത്രി കെ മുരളീധരനിലൂടെ മാറുമെന്ന പ്രതീക്ഷയിൽ മലയോരം Read More »

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെയും പാലാ സെന്റ് തോമസ് കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം – കളിച്ചു വളരാം- സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ.മാത്യു ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെയും പാലാ സെന്റ് തോമസ് കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം സംഘടിപ്പിച്ചു Read More »

സേലം – ബെംഗളൂരു ഹൈവേയിൽ നൈറ്റ് സർവീസ് ബസ്സുകൾ കൂട്ടിയിടിച്ചു; ഏറെ നേരം ഗതാഗത തടസ്സപ്പെട്ടു

ധർമ്മപുരി: സേലം – ബെംഗളൂരു ദേശീയപാതയിൽ കേരളത്തിൽ നിന്നുള്ള രണ്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട്ടിലെ ധർമ്മപുരിക്ക് സമീപമുണ്ടായ അപകടത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ നിന്നും തൊടുപുഴ വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ‘രുക്മ’ ബസ്സും, എറണാകുളത്തു നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘ജി8 എക്സ്പ്രസ്’ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. രുക്മ ബസ്സിനെ മറികടക്കാൻ (Overtake) ശ്രമിക്കുന്നതിനിടെ ജി8 എക്സ്പ്രസ് ബസ് രുക്മ ബസ്സിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രുക്മ ബസ്സിന്റെ വലതുവശത്ത് പിൻഭാഗത്തെ

സേലം – ബെംഗളൂരു ഹൈവേയിൽ നൈറ്റ് സർവീസ് ബസ്സുകൾ കൂട്ടിയിടിച്ചു; ഏറെ നേരം ഗതാഗത തടസ്സപ്പെട്ടു Read More »

നിയമസഭാകക്ഷി നേതാവിനെ ചൊല്ലി ബി.ജെ.പിയിൽ തർക്കം

തിരുവനന്തപുരം: വി മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ. തന്നെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിൻറെ ആവശ്യം. പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് രാജീവ് ചന്ദ്രശേഖർ ഉയർത്തുന്നത്. വെള്ളിയാഴ്ച ചേർന്ന കോർ കമ്മിറ്റിയിൽ ഭൂരിഭാഗ അഭിപ്രായം വി മുരളീധരന് അനുകൂലമാണ്. മുതിർന്ന നേതാവായതിനാലാണ് മുരളീധരന് മുൻതൂക്കം. വെള്ളിയാഴ്ച്ച സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം സഭയിൽ‌ സംസാരിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. എന്തായാലും ബിജെപിയിൽ തർക്കം തുടരുകയാണ്. ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയിൽ മൂന്ന്

നിയമസഭാകക്ഷി നേതാവിനെ ചൊല്ലി ബി.ജെ.പിയിൽ തർക്കം Read More »

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം

പത്തനംതിട്ട: മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിൽ ഓഫിസിലേക്ക് പോകവെ വേലുത്തോടിന് സമീപത്ത് വച്ച് ഷിബുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാലിന് ഒടുവ് സംഭവിച്ചിട്ടുണ്ട്. ദേഹമാസകലം പരുക്കുകളുമുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം Read More »

ലക്നൗവിൽ ആയുർവേദ ഡോക്റ്റർ പെൺകുട്ടിയെ കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തു

ലക്നൗ: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 18കാരിയെ ആയുർവേദ ഡോക്റ്റർ മരുന്നു കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. തേജസ് ആശുപത്രിയിൽ മേയ് 18നാണ് അതിക്രമം നടന്നത്. പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് ആശുപത്രി പൂട്ടാൻ ഉത്തരവിട്ടു. ഡോക്റ്ററുടെ സർട്ടിഫിക്കറ്റ് മരവിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മേയ് 18ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു പരാതിക്കാരി. ചികിത്സയ്ക്കിടെ തന്നെ ഡോക്റ്റർ ഒറ്റയ്ക്ക് ഓപ്പറേഷൻ തിയെറ്ററിലേക്ക് വിളിപ്പിച്ചുവെന്നും അകത്തുണ്ടായിരുന്ന വനിതാ ജീവനക്കാരികളെ ഉൾപ്പെടെ പുറത്താക്കിയ ശേഷം മയക്കുന്ന ഇൻജെക്ഷൻ

ലക്നൗവിൽ ആയുർവേദ ഡോക്റ്റർ പെൺകുട്ടിയെ കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തു Read More »

ഇടുക്കി ജില്ലയിലെ സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷയ്ക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകും

ഇടുക്കി: അക്കാദമിക വർഷത്തിൻറെ ആരംഭത്തിന് മുന്നോടിയായി സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്കൂളുകൾക്ക് അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. സ്കൂളുകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള നിരവധി പദ്ധതികൾ 2026 – 2027 സാമ്പത്തിക വർഷം നടപ്പിലാക്കും. ജില്ലയിലെ ഗ്രാമ പരിധിയിലുള്ള എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളും ഹൈസ്കൂളുകളുമടക്കം ആകെ 114 വിദ്യാലയങ്ങളാണ് ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ളത്. സ്കൂൾ ശുചീകരണ സുരക്ഷാ പ്രവർത്തനങ്ങൾ

ഇടുക്കി ജില്ലയിലെ സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷയ്ക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകും Read More »

തൊടുപുഴ വണ്ണപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു

തൊടുപുഴ: വണ്ണപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. വണ്ണപ്പുറം അമ്പലപ്പടി ബൈപ്പാസ് റോഡിൽ ഒറക്കണ്ണി ജംഗ്ഷനിൽ രണ്ട് ആഴ്ച്ചയായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്ക് ഉടമയെയാണ് തിരിച്ചറിഞ്ഞത്. തൊടുപുഴ കുമ്പംകല്ല് സ്വദേശിയുടെ രജിസ്ട്രേഡ് ഓണർഷിപ്പിലുള്ള ബൈക്ക് ഏതാനും വർഷം മുൻപ് ഷോറൂമിൽ വിറ്റതായി ഉടമ അറിയിച്ചു. സംഭവത്തിൽ ഷോറൂം ജീവനക്കാരുടെ സ്ഥിരികരണം വന്ന ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് കാളിയർ പോലീസ് അറിയിച്ചു.

തൊടുപുഴ വണ്ണപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു Read More »

കേരളം ഭാഷാ സൗഹൃദ സംസ്ഥാനമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മല‍യാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനം ചോദ്യം ചെയ്ത് സുപ്രീം കോടതി. കേരളമൊരു ഭാഷാ സൗഹൃദ സംസ്ഥാനമാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോട്ടയം സ്വദേശിയുമായുള്ള വിവാഗമോചന കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി മലയാളികളുടെ ഇംഗ്ലീഷിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. കേരളത്തിൽ കേസ് തുടരുന്നതിൽ പ്രശ്നമില്ലെന്നും അവിടെ ആളുകൾക്ക് ഭാഷാപരിജ്ഞാനം ഉണ്ടെന്നും കോട്ടയം സ്വദേശിക്കായി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. എന്നാൽ കേരളം ഭാഷാസൗഹൃദ സ്ഥലമാണെന്ന് പറയാനാകില്ലെന്നും ഇംഗ്ലിഷ് അവിടെ ബുദ്ധിമുട്ടാണെന്നും ജസ്റ്റിസ്

കേരളം ഭാഷാ സൗഹൃദ സംസ്ഥാനമല്ലെന്ന് സുപ്രീം കോടതി Read More »

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സി.പി.എം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സിപിഎം. അംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് 4 തവണ അപേക്ഷ സമർപ്പിച്ചെങ്കിലും ഇതെല്ലാം നിരസിക്കുകയായിരുന്നു. 2020 ൽ ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് അംഗത്വം മരവിപ്പിച്ചത്. 2023 ൽ കേസിൽ നിന്ന് പൂർണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മകനാണ് ബിനീഷ് കോടിയേരി. എന്തുകൊണ്ടാണ് ബിനീഷിൻറെ അംഗത്വം പുതുക്കാത്തതെന്ന് പാർട്ടിക്കുള്ളിൽ തന്നെ

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സി.പി.എം Read More »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. അടുത്ത 5 ദിവസം കനത്ത മഴ കിട്ടിയേക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവാസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വെള്ളിയാഴ്ച യെലോ അലർട്ടാണ്. ശനിയാഴ്ച ജില്ലകളിൽ പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം,

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായി. 101 വോട്ടുകളോടെ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു. ഇടതു പക്ഷത്ത് നിന്ന് മത്സരിച്ച എ.സി. മൊയ്തീന് 35 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ബി.ബി ഗോപകുമാർ മൂന്ന് വോട്ടുകളും നേടി. ചരിത്രത്തിലാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതുവരെ ഇടത്-വലതുമുന്നണികൾ മാത്രമായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിൽ ഇത്തവണ എൻഡിഎയിൽ നിന്നും ജയിച്ചെത്തിയ ബിജെപി അംഗവുമുണ്ട്. ഇതോടെ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നിയമസഭ.

തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു Read More »

സി.ജെ.പിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് രാജ്യസുരക്ഷ ഭീഷണിയെത്തുടർന്നെന്ന് കേന്ദ്രം

ന‍്യൂഡൽഹി: രാജ‍്യസുരക്ഷ‍യ്ക്ക് ഭീഷണിയാണെന്ന രഹസ‍്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം പൂട്ടിച്ചതെന്ന് റിപ്പാർട്ട്. സിജെപി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നെങ്കിലും വിലക്ക് നേരിടേണ്ടി വന്നേക്കും. നിലവിൽ ഇൻസ്റ്റഗ്രാമിൽ 19 മില‍്യൺ ഫോളേവേഴ്സുണ്ട് സിജെപിക്ക്. എക്സ് അക്കൗണ്ടിനു പിന്നാലെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ബിജെപി വിലക്കിയേക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജസ്റ്റിസ് സൂര‍്യകാന്ത് രാജ‍്യത്തെ തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രൂപംകൊണ്ട രാഷ്ട്രീയ ആക്ഷേപഹാസ‍്യ മുന്നണിയാണ് സിജെപി. ഭരണകൂടം കണക്കാക്കാൻ

സി.ജെ.പിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് രാജ്യസുരക്ഷ ഭീഷണിയെത്തുടർന്നെന്ന് കേന്ദ്രം Read More »

ഇടുക്കി രാജകുമാരിയിൽ ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്

ഇടുക്കി: ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്. രാജകുമാരി ബി ഡിവിഷൻ സ്വദേശി ചാണകപ്പാറയിൽ സുശീലയ്ക്കാണ്(48) പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെയാണ് രാജകുമാരി ടൗണിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സുശീലയെ കുംഭപ്പാറ സ്വദേശി ജോഷ്വ സുരേഷ് ഓടിച്ച ബൈക്ക് ഇടിച്ചത്. സുശീലയെ ഇടിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ബൈക്ക് മറിഞ്ഞ് ജോഷ്വക്കും നിസാര പരുക്കേറ്റു. രാജാക്കാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.

ഇടുക്കി രാജകുമാരിയിൽ ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക് Read More »

ജല ജീവൻ മിഷൻ പദ്ധതി: ഇടുക്കി ജില്ലയിൽ 38,000 ഗാർഹിക കുടിവെള്ള കണക്ഷനുകൾ പൂർത്തീകരിച്ചു

ഇടുക്കി: ജല ജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ 37,772 ഗാർഹിക കുടിവെള്ള കണക്ഷൻ പൂർത്തീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷനിൽ 12,950 ഗാർഹിക കുടിവെള്ള കണക്ഷൻ പൂർത്തിയാക്കി. ബാക്കി കണക്ഷനുകളുടെ പ്രവർത്തി പുരോഗമിക്കുകയാണ്. പൈനാവ് ഡിവിഷനിൽ 6761 ഗാർഹിക കുടിവെള്ള കണക്ഷനുകൾ പൂർത്തികരിച്ചു. കട്ടപ്പന പ്രോജക്ട് ഡിവിഷന്റെ കീഴിൽ 13,974 ഗാർഹിക കുടിവെള്ള പൈപ്പ് കണക്ഷനുകൾ പൂർത്തിയാക്കി.

ജല ജീവൻ മിഷൻ പദ്ധതി: ഇടുക്കി ജില്ലയിൽ 38,000 ഗാർഹിക കുടിവെള്ള കണക്ഷനുകൾ പൂർത്തീകരിച്ചു Read More »

പുൽവാമ ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിൽ ഒരാളായിരുന്ന ഹംസ ബുർഹാൻ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ (PoK) അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ മുസാഫറാബാദിൽ ഉണ്ടായ ആക്രമണത്തിൽ ഹംസ ബുർഹാന് നേരെ അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഇയാൾ മരിച്ചതായാണ് വിവരം. അർജുമന്ദ് ഗുൽസാർ ദാർ എന്നുകൂടി അറിയപ്പെടുന്ന ഹംസ ബുർഹാൻ, ‘ഡോക്റ്റർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യുഎപിഎ (UAPA) നിയമപ്രകാരം ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘അൽ ബദർ’ സംഘടനയിലെ സജീവ

പുൽവാമ ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ വെടിയേറ്റ് മരിച്ചു Read More »

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അടുത്ത മൂന്ന് ദിവസം കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ ഇങ്ങനെ:- 21/05/2026 (വ്യാഴം) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. 24/05/2026 (വെള്ളി) : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ. 25/05/2026 (ശനി) : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് Read More »

പാലക്കാട് റ്റി.വിയുടെ റിമോട്ട് നൽകാത്തതിൻ്റെ പേരിൽ സഹോദരനുമായി വഴക്കിട്ട് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: സഹോദരൻ റ്റി.വിയുടെ റിമോട്ട് നൽകാത്തതിന് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ പ്രദോഷാണ് മരിച്ചത്. റ്റി.വിയുടെ റിമോട്ട് നൽകാത്തതിന് പ്രദോഷ് സഹോദരനുമായി വഴക്കിട്ടിരുന്നു. പിന്നാലെ കുട്ടിയെ വീടിൻറെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരനുണ്ട്. സഹോദരൻ റ്റി.വിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരുന്ന സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടത്. ഇത് കൊടുക്കാതിരുന്നതോടെ കുട്ടി വഴക്കിട്ട് വീടിൻറെ

പാലക്കാട് റ്റി.വിയുടെ റിമോട്ട് നൽകാത്തതിൻ്റെ പേരിൽ സഹോദരനുമായി വഴക്കിട്ട് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു Read More »

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരം​ഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം. തുടർന്ന് പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് സി ജെ പി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും സ്ഥാപകൻ അഭിജിത് വെളിപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂ​ഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്മെൻറായി മാറിക്കൊണ്ടിരിക്കുകയാണ്.

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി Read More »

ചാലയ്ക്കമുക്ക് – ചേന്നംകോട് റോഡ് സഞ്ചാരയോഗ്യമാക്കി തലയ്ക്കാമ്പുറം പൗരസമിതിയും നാട്ടുകാരും

തൊടുപുഴ: വർഷങ്ങളായി മെയിൻറനൻസ് ജോലികൾ ചെയ്യാതെ ഇരുവശത്തും പാഴ് മരങ്ങളും കാട്ടുപൊന്ത കയറി മൂടിയും,കുണ്ടും കുഴിയും ആയി കിടന്നിരുന്ന കോടിക്കുളം പഞ്ചായത്തിലെ ചാലയ്ക്കമുക്ക് – ചേന്നംകോട് റോഡ് നാട്ടുകാരും പൗരസമിതി പ്രവർത്തകരും ചേർന്ന് പണി ചെയ്തു യാത്ര യോഗ്യമാക്കി. ജെസിബി ഉപയോഗിച്ച് ഇരുവശവും ക്ലിയർ ചെയ്തും വർഷങ്ങൾക്കു മുമ്പ് കേബിൾ ഇടുന്നതിനായി കുഴിച്ചിരുന്ന ട്രഞ്ചുകൾ മൂടിയും ഇരുവശത്തെയും വലിയ പാഴ് മരങ്ങൾ വെട്ടി മാറ്റിയുമാണ് 3 കിലോമീറ്റർ റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കിയത് കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴ, തെന്നത്തൂർ,

ചാലയ്ക്കമുക്ക് – ചേന്നംകോട് റോഡ് സഞ്ചാരയോഗ്യമാക്കി തലയ്ക്കാമ്പുറം പൗരസമിതിയും നാട്ടുകാരും Read More »

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇപ്പോള്‍ പരോള്‍ അനുവദിച്ച സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ യോട് ആവശ്യപ്പെട്ടു. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക്

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി Read More »

ആരാണ് യഥാർത്ഥ പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവുമെന്ന് ബി.ജെ.പി എം.എൽ.എ വി മുരളീധരൻ

തിരുവനന്തപുരം: ശരിക്കും ആരാണ് പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ അറിയാമെന്ന് ബിജെപി എംഎൽഎ വി മുരളീധരൻ. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ച വി. മുരളീധരൻ സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം. “ഞങ്ങളാണ് യഥാർഥ പ്രതിപക്ഷം, ബാക്കിയുള്ളവരൊക്കെ കപട പ്രതിപക്ഷമാണെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവും. ഇത്രയും നാൾ ഇവർ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സഹകരിക്കുകയായിരുന്നു. ഇനിയെന്തായാലും അത് നടക്കില്ല. ഞങ്ങൾ ബിജെപിയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കും. കേരളത്തിൻറെ വികസനത്തിനായി പ്രവർത്തിക്കും’ വി. മുരളീധരൻ

ആരാണ് യഥാർത്ഥ പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവുമെന്ന് ബി.ജെ.പി എം.എൽ.എ വി മുരളീധരൻ Read More »

ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനും വാങ്ങിയവരൊക്കെ വോട്ട് ചെയ്തോയെന്ന് കണക്കെടുക്കാനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: വോട്ടുകളുടെ കണക്കെടുക്കാൻ സിപിഎം. ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനും വാങ്ങുന്നവരും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ടു ചെയ്തോ എന്ന് വിലയിരുത്താൻ സംസ്ഥാന നേതൃത്വം ഏരിയ കമ്മിറ്റികളോട് നിർദേശിച്ചു. സ്ത്രീ സുരക്ഷയുൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ എത്രത്തോളം തെരഞ്ഞെടുപ്പിൽ സഹായിച്ചുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർ‌പ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ വ്യാപകമായി യുഡിഎഫിലേക്ക് ഒഴുകിയത് സംബന്ധിച്ചും ഏരിയ കമ്മിറ്റികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവിധ ന്യൂനപക്ഷവിഭാഗങ്ങൾ ഇടത് മുന്നണിയോട് ചോർന്നിട്ടുണ്ടെന്നതിൻറെ കണക്കുകൾ നൽകാനാണ് നിർ‌ദേശം. ന്യൂനക്ഷ മേഖലയിൽ പ്രത്യേക

ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനും വാങ്ങിയവരൊക്കെ വോട്ട് ചെയ്തോയെന്ന് കണക്കെടുക്കാനൊരുങ്ങി സി.പി.എം Read More »

നോർക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയർമാനായി പ്രവാസി മലയാളിയെ നിയമിക്കണമെന്ന് മലയാളി ഫോറം

മുംബൈ: കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ശക്തികളിലൊന്നായ പ്രവാസി സമൂഹത്തിന് ഭരണതലത്തിൽ കൂടുതൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നോർക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പ്രവാസി ജീവിതത്തിൻറെ യാഥാർഥ്യങ്ങളും വെല്ലുവിളികളും നേരിട്ട് അനുഭവിച്ച ഒരു പ്രവാസി മലയാളിയെ നിയമിക്കണമെന്ന് ഗ്ലോബൽ മലയാളി ഫോറം ആവശ്യപ്പെട്ടു. വിസ സംബന്ധമായ അനിശ്ചിതത്വങ്ങൾ, തൊഴിൽ നഷ്ടം, സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ കാലതാമസം, ഭൂമി തർക്കങ്ങൾ, നിയമപരമായ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ ഔദ്യോഗിക സംവിധാനങ്ങളിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യം

നോർക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയർമാനായി പ്രവാസി മലയാളിയെ നിയമിക്കണമെന്ന് മലയാളി ഫോറം Read More »

പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹമാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ

തൊടുപുഴ: നാല് ദിവസത്തിനിടെ രണ്ട് തവണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹമാണെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ. ഇന്ധന വില വർദ്ധനവ് ഊർജ്ജ പ്രതിസന്ധിയിലേക്കും രാസവള ക്ഷാമത്തിലേക്കും നയിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. രാസവള ക്ഷാമം ഭക്ഷ്യ ക്ഷാമത്തിനിട നൽകുമെന്ന ബോദ്ധ്യം കേന്ദ്ര സർക്കാർ മറക്കുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. സ്വകാര്യ എണ്ണ കമ്പനികളുടെ കൽപ്പന നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും പെട്രോളിനും ഡീസലിനും കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ കുറക്കണമെന്നും യോഗം

പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹമാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ Read More »

യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പുകള്‍

മുഖ്യമന്ത്രി വി.ഡി സതീശന്‍: പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയന്‍സ് ആൻ്റ് ടെക്‌നോളജി, ലോട്ടറി. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്, കയര്‍. പി.കെ കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി. സണ്ണി ജോസഫ്: വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി. കെ മുരളീധരന്‍: ആരോഗ്യം, ദേവസ്വം. എ.പി അനില്‍കുമാര്‍: റവന്യൂ. എന്‍ ഷംസുദ്ദീന്‍: വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്. റോജി എം ജോണ്‍: ഉന്നതവിദ്യാഭ്യാസം. എം ലിജു: എക്സൈസ്, സഹകരണം. പി.സി വിഷ്ണുനാഥ്: ടൂറിസം, സാംസ്‌കാരികം. ബിന്ദു കൃഷ്ണ: തൊഴില്‍, വനിതാ

യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പുകള്‍ Read More »