Timely news thodupuzha

യുവാവിൻ്റെ ചികിത്സാ ധനശേഖരണത്തിനായി സുഹൃത്തുക്കൾ ബിരിയാണി ചലഞ്ച് നടത്തുന്നു

വാഴക്കുളം: നിർധന കുടുംബാംഗമായ യുവാവിൻ്റെ ചികിത്സാ ധനശേഖരണത്തിനായി സുഹൃത്തുക്കൾ ബിരിയാണി ചലഞ്ച് നടത്തുന്നു. കദളിക്കാട് മണിയന്തടം പടിഞ്ഞാറേക്കര പി.ജി പ്രശാന്തിന്(45) വേണ്ടിയാണ് ചികിത്സാ സഹായം തേടുന്നത്.
കൽപ്പണിക്കാരനായ പ്രശാന്ത് അസഹനീയമായ കാൽ വേദന മൂലം ആറു മാസം മുമ്പാണ് ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയിലാണ് അർബുദ രോഗ ബാധ തിരിച്ചറിഞ്ഞത്.

മജ്ജ മാറ്റിവയ്ക്കണമെന്ന നിർദേശമാണ് പോണ്ടിച്ചേരി ജിപ്മെർ ആശുപത്രി അധികൃതർ പറയുന്നത്. 25 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ നിർധന കുടുംബത്തിന് താങ്ങാവുന്നതല്ല.

പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്ന് മണിയന്തടം യുവ മൈമ ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ധനശേഖരണാർത്ഥം 14 ന് ദം ബിരിയാണി ചലഞ്ച് നടത്തുകയാണ്.200 രൂപ നിരക്കിലാണ് ബിരിയാണി നൽകുന്നത്.

പ്രശാന്തിൻ്റെ ചികിത്സാ ധനശേഖരണാർത്ഥം മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻ്റ് ടോമി തന്നിട്ടാമാക്കൽ, മുൻ പ്രസിഡൻ്റ് ആൻസി ജോസ് എന്നിവർ കൺവീനറും ചെയർമാനുമായി കാനറാ ബാങ്ക് വാഴക്കുളം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110139635827. ഐഎഫ്എസ് സി:സി: NRB0003588.ഫോൺ:9947123819.

Leave a Comment

Your email address will not be published. Required fields are marked *