കൊച്ചി: പള്ളി ചട്ടമ്പി ഏപ്രിൽ 10ന് റിലീസ് ചെയ്യും. ടോവിനോ തോമസിനെ നായകനക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന ബിഗ് ബജ്‌ജറ്റ് ചിത്രമാണ്. പള്ളിചട്ടമ്പി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. 1957 – 1958 കാലഘട്ടത്തിൽ ഇടുക്കിയിലെ മലയോര കാർഷിക ഗ്രാമത്തിൽ നടക്കുന്ന സംഭവ വികസങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തൊടുപുഴ, മലങ്കര, കുടയത്തൂർ, അഞ്ചിരി, വണ്ണപ്പുറം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
പള്ളി ചട്ടമ്പി റിലീസ് ഏപ്രിൽ 10ന്; ട്രൈലർ റിലീസ് ചെയ്തു






