Timely news thodupuzha

റെയിഡിനെത്തിയ ഇ.ഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീട് അടക്കം 12 ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ 6 പേർ കൂടി അറസ്റ്റിൽ. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 25 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. വൈദ‍്യപരിശോധനയ്ക്കു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. അതേസമയം, ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ‍്യാപേക്ഷയിൽ ശനിയാഴ്ച തിരുവനന്തപുരം ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും.

Leave a Comment

Your email address will not be published. Required fields are marked *