Timely news thodupuzha

വാർഷകാഘോഷത്തിനിടെ മദ്യപസംഘത്തിൻ്റെ ആക്രമണം; വെഞ്ഞാറമൂട് എം.എ എൻജിനീയറിങ്ങ് കൊളേജ് വിദ്യാർത്ഥിക്ക് കാഴ്ച്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: എൻജിനീയറിങ്ങ് കോളെജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിൻറെ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എം.എ എൻജിനീയറിങ്ങ് കൊളേജിലാണ് സംഭവമുണ്ടായത്. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീൻ എന്ന 20 കാരനാണ് ആക്രമണത്തിൽ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആനുവൽ ഡേ ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ കൂട്ടത്തിലൊരാൾ കൂർത്ത മുനയോടെയുള്ള ഇടിവള ഉപയോഗിച്ച് വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇത് അമീനിൻറെ ഇടതു കണ്ണിൽ കൊള്ളുകയായിരുന്നു. മർദനത്തിൽ കണ്ണിൻറെ റെറ്റിന തകരുകയായിരുന്നു. ഇടതു കണ്ണിനു ഗുരുതരമായി പരുക്കേറ്റ അൽ അമീനെ കൂട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ശിവജിത്ത്, നിതിൻ, കാശിനാഥ്, കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരേ പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *