ഇടുക്കി: ജില്ലയിലെ വാട്ടർ അതോറിറ്റിയുടെ കോളപ്ര, മുട്ടം എന്നീപമ്പ് ഹൗസുകളുടെ സമീപത്തുള്ള പുഴയിൽ ഓയിലിന്റെ സാന്നിദ്ധ്യം കണ്ടതിനാൽ പമ്പിങ്ങ് നിർത്തിവെച്ചതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തിലേക്കുള്ള ജലവിതരണം തടസപ്പെടുമെന്നും വാട്ടർ അതോറിറ്റി തൊടുപുഴ സെക്ഷൻ രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
പുഴയിൽ ഓയിലിന്റെ സാന്നിദ്ധ്യം; മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു






