തൊടുപുഴ: റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികതർ. പുളിമൂട്ടിൽ പമ്പിന് എതിർവശത്തുള്ള റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. നിരന്തരം വെള്ളം ഒഴുകിയെത്തുന്ന ഈ ഭാഗത്ത് കുഴി കൂടി രൂപ്പെട്ടതോടെ ബൈക്ക് യാത്രക്കാരുടെ ജീവന് അപകടഭീഷണിയായിരിക്കുകയാണ്. തിരക്കുള്ള സമയങ്ങളിലും രാത്രി കാലങ്ങളിലും കുഴി ശ്രദ്ധയിൽപ്പെടാതെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പി.ഡബ്ല്യൂ.ഡി അധികൃതർ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ജനങ്ങളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടു. കുഴി മൂടാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. വ്യാപാരി ക്ലബ്ബ് 38 ൻ്റെ നേതൃത്വത്തിൽ കുഴിയ്ക്ക് സമീപം വീപ്പ വെച്ച് പ്രതിഷേധിച്ചു. തിരക്കുള്ള സമയങ്ങളിലും രാത്രി കാലങ്ങളിലും കുഴി ശ്രദ്ധയിൽപ്പെടാതെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടാണ് വീപ്പ വെച്ചതെന്നും എത്രയും പി.ഡബ്ല്യൂ.ഡി അധികൃതർ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് തൊടുപുഴ വ്യാപാരി ക്ലബ്ബ് 38 ഭാരവാഹികൾ ആവശ്യപ്പെട്ടു.
റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികതർ; കുഴിയ്ക്ക് സമീപം വീപ്പ വെച്ച് പ്രതിഷേധിച്ച് വ്യാപാരി ക്ലബ്ബ് 38 പ്രവർത്തകർ






