Timely news thodupuzha

രാജാക്കാട് സാൻജോ കോളേജിൽ പി ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി

ഇടുക്കി: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാൻജോ കോളേജിൽ പി.ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി പ്രിൻസിപ്പാൾ റവ.ഡോ ജിജോ ഇണ്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ.സേനാപതി വേണു എം എൽ എ ഉദ്‌ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി ബി എസ് ഡബ്ലൂ ഒന്നാംറാങ്ക് ജേതാവായ ഡെല്ല മെറിൻ ജോർജ്ജിനെ ആദരിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷം എംകോം,എം എസ് ഡബ്ല്യു, എംഎഎച്ച്ആർഎം കോഴ്‌സുകളിൽ പാസായ 36 വിദ്യാത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങാണ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.ചടങ്ങിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ ക്ലീനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ജൂലി എലിസബത്ത് മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രൻസിപ്പാൾ സിസ്റ്റർ ജോസ്മി സ്വാഗതവും മാനേജ്മെൻ്റ് സ്‌റ്റഡിസ്
എച്ച്ഒഡി എം.പി ആരോമൽ നന്ദിയും അർപ്പിച്ചു. ഐ.ക്യൂ.എ.സി കോഡിനേറ്റർ അനൂജ് ചാക്കോ,കോളേജ് മാനേജർ ഫാ.ജോബിൻ പേണാട്ടുകുന്നേൽ,ബർസാർ ഫാ.തോമസുകുട്ടി സേവ്യർ,കൊമേഴ്സ് എച്ച് ഒ ഡി അശ്വതി സോമൻ, വിദ്യാർത്ഥി പ്രതിനിധി ലിൻസോ ജോണി,ലിസ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *