Timely news thodupuzha

ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

തൊടുപുഴ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് കാഞ്ഞാർ പൊലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി കരിമണ്ണൂർ സ്വദേശി ആൽവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.​ കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള, വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. ഇവയ്ക്ക് ഏകദേശം 25,000 രൂപ വിലവരുമെന്ന് ഉടമ പറഞ്ഞു. പരിസരത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. ഇതിനിടെ കേസ് ഒത്ത് തീർപ്പാക്കാൻ ശ്രമം നടന്നതായും ഇതിനായി പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെ രേഖപ്പെടുത്താൻ വൈകിയതായും ആരോപണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *